സല്ലോകനാഥാ നിന്‍ പാദം

സല്ലോകനാഥാ നിന്‍ പാദം
തന്നിലല്ലോ തിരുജനമോദം

വല്ലഭാ തിരുമുഖം അല്ലലകറ്റി എന്നും
നല്ല വഴി തെളിയിച്ചുല്ലാസമായ് നടത്തും

ചോല്ലാര്‍ന്നനീ നരനായി
ഭൂവി – വല്ലാത്ത മാനുജര്‍ക്കായി
മരിച്ചുല്ലാസനപ്പൊരുളായി –
ട്ടുയിര്‍ത്തല്ലോ കരയേറിപ്പോയി
എല്ലാ നല്ല ദാനങ്ങളും നിന്‍
ഉള്ളലിഞ്ഞു ചൊരിഞ്ഞു
ശല്യമകറ്റി സുരതുല്യതയരുളി നീ

സമ്മേളനാബ്ദമിന്നൊന്നു
തികയുന്നാകയാല്‍ കൃപ തന്നു
ഞങ്ങള്‍ നിര്‍മായമായ് നിലനിന്നു
കൊള്‍വാന്‍ ചെമ്മേ തുണയ്ക്ക നീയിന്നു
നാഥാ നിന്‍ മനോഹിതമെല്ലാം
ഉണ്മയായ് അനുഷ്ഠിച്ചു
തിന്മയോടെതിര്‍ത്താത്മ നന്മയെ വളര്‍ത്തുവാന്‍


രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തലസംഗീതം: ജോസ് മാടശേരില്‍

Scroll to Top