പരലോകഭാഗ്യം പാപിയെന്നുള്ളിൽ
പകരുന്നൊരു ദേവനേ
നിൻ പുകൾ പാടി വാഴ്ത്തിടും ഞാൻ
സാത്താനിൻ ചതിയാലേ ഞാൻ പാപിയായാലും
കർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാറിൽ
ഒരുനാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ
അണുപോലും അർഹത ഇല്ലാത്ത പാപി ഞാൻ
തിരുനാമം കീർത്തനം രക്ഷയിൽ പുതുഗാനം
ഉരു മോദം പാടുന്നു സന്തോഷ സ്തുതിഗാനം
ആയുസിന്നറുതിയിൽ അക്കരെ നാട്ടിൽ ഞാൻ
ആനന്ദക്കണ്ണീർ തൂകിനിൽക്കും നേരം
അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ
തിരുമെയ് അഴകിൻ ഒളിയിൽ മുഴുകും ഞാൻ
രചന: എം. ഇ. ചെറിയാൻ
ആലാപനം: ജെയ്സൺ സി. സോളമൻ
പശ്ചാത്തലസംഗീതം: ഐസക് ജോൺ