പാടും നിനക്കു നിത്യവും പരമേശാ – പാടും നിനക്കു നിത്യവും
കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ
പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍
വാടാതെ നിന്നെ വാഴ്ത്തുമേ – പരമേശാ
പൂക്കുന്നു വാടിയൊരു പൂവല്ലി തൂമഴയാല്‍
ഓര്‍ക്കുന്നു നിന്റെ പാലനം – പരമേശാ
കഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെ
പുഷ്ടിപ്പെടുത്തിയെന്നെ നീ – പരമേശാ
സ്നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയന്
ഞാനും സുഖേന വാഴുന്നു – പരമേശാ
ദൈവപ്രഭാവമെന്റെ മുന്നിൽ തിളങ്ങിടുന്നു
ചൊല്ലാവതല്ല ഭാഗ്യമെൻ – പരമേശാ
എന്നുള്ളമാകും മഹാ ദേവാലയത്തില്‍ നിന്നും
പൊങ്ങും നിനക്കു വന്ദനം – പരമേശാ
രചന: കെ. വി. സൈമണ്‍
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: എബി സാൽവിൻ തോമസ്