poem

“പാടത്തെ പ്രാവ് ” (ഖണ്ഡകാവ്യം – എം . ഇ. ചെറിയാന്‍)

ബൈബിളിലെ എട്ടാം പുസ്തകമായ “രൂത്ത് ” ഒരു ചരിത്ര പുസ്തകമാണ്. ന്യായാധിപന്മാര്‍ ന്യായപാലനം ചെയ്തിരുന്ന കാലഘട്ടം. ഒരിക്കല്‍ അവിടെ അതികഠിനമായൊരു ക്ഷാമമുണ്ടായി. യിസ്രായേല്‍ മക്കളില്‍ പലരും അന്യ ദേശങ്ങളിലേക്ക് പാലായനം ചെയ്തു.. അക്കൂട്ടത്തില്‍ മോവാബ് ദേശത്തേക്ക് പോയ ഒരു കുടുംബത്തിന്റെ ചരിത്രം പ്രത്യേകം വിവരണ വിധേയമാക്കുന്നു ഈ പുസ്തകത്തില്‍.

സംഭവങ്ങള്‍ ചുരുക്കത്തില്‍ ഇങ്ങനെയാണ് : എലീമെലെക്ക് എന്ന പുരുഷനും ഭാര്യ നവോമിയും പിന്നെ കില്യോന്‍, മഹ്ലോന്‍ എന്നീ ആണ്മക്കളും അടങ്ങുന്ന ഒരു കുടുംബം. മോവാബില്‍ എത്തിച്ചേര്‍ന്നു മക്കളുടെ വിവാഹവും നടന്നു. ഓര്‍പ്പ, രൂത്ത് എന്നിവരാണ് മരുമക്കള്‍.

സംഗതികള്‍ എല്ലാം ശുഭം എന്ന് കരുതി മുന്നോട്ടു പോകവേ, പക്ഷെ, കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞു…. എലിമെലേക്കും ആണ്‍ മക്കളും ഒന്നിന് പിറകെ ഒന്നായി കാലപുരി പൂകി. അതി ദു:ഖിതയായ നവോമി സ്വന്തനാട്ടിലേക്ക് തിരികെപ്പോകാന്‍ ഒരുങ്ങി. തന്നെപ്പോലെ തന്നെ വിധവമാരായ മരുമക്കളോട് യാത്രപറഞ്ഞു അവരുടെ സ്വന്തം വീട്ടിലേക്കു പറഞ്ഞയക്കാന്‍ ഒരുങ്ങവേ…. രൂത്ത് അവളെ വിട്ടു തിരിച്ചു പോയില്ല .. മാത്രമല്ല, യിസ്രായേലിന്റെ ദൈവമായ യാഹ്വയെ മാത്രം മരണം വരെയും സേവിച്ചു കൊണ്ട് നവോമി എവിടെ താമസിക്കുന്നോ അവിടെ താമസിച്ചു കൊള്ളാം എന്ന ഉടമ്പടിയോടെ അവളും തിരികെ ബെത്ലഹെമിലേക്ക് യാത്രയാവുകയാണ്..

ബേതലഹേമില്‍ ദൈവം അവര്‍ക്കായി ഒരു പുതിയ ജീവിതം കരുതിയിരുന്നു. ധനവാനും ഭക്തനുമായ ബോവസ് അവരെ സഹായിച്ചു. രൂത്തിനെ വിവാഹം ചെയ്തു. അവരുടെ സന്തതി പരമ്പരയിലാണ് യിസ്രായേലിന്റെ രാജാവായ ദാവീദും പിന്നീടു കര്‍ത്താവായ യേശുക്രിസ്തുവും (മറിയയിലൂടെ മനുഷ്യാവതാരം സ്വീകരിച്ചപ്പോള്‍) പിറന്നു വീണത്‌.

വായനക്കാരില്‍ അത്ഭുതവും ആവേശവും ഉണര്‍ത്തുന്ന സുന്ദരമായ ഈ ചരിത്രം ബൈബിളിലെ രൂത്തിന്റെ പുസ്തകത്തില്‍ നിന്നും ഇവിടെ വായിക്കാം.. അതി സങ്കീര്‍ണമായ വൈകാരിക നിമിഷങ്ങളും തീരുമാനങ്ങളും അനന്തര ഫലങ്ങളും മാറ്റമില്ലാത്ത ദൈവിക നിയമങ്ങളും സംരക്ഷണവും എല്ലാം ഇതില്‍ കാണാം. അനവധി പാഠങ്ങളും പ്രബോധനങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രൂത്തിന്റെ ചരിത്രം ഖണ്ഡകാവ്യരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ‘മലയാളികളുടെ മധുരഗായകന്‍’ എന്നറിയപ്പെട്ടിരുന്ന പ്രിയ കവി ശ്രീ. എം. ഇ. ചെറിയാന്‍.

രൂത്തിന്റെ കഥയില്‍നിന്നും നാം ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍ എല്ലാം തന്നെ സരസമായും ആശയഗൌരവത്തോടും കൂടെ അവതരിപ്പിച്ചിരിക്കുന്നു. ഈ കവിതാ ശ്രവണം നിങ്ങള്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരിക്കും എന്ന് ഉറപ്പ്..

രചന: എം. ഇ. ചെറിയാന്‍
ആലാപനം: വില്‍സ്വരാജ്, ശശി പ്രസാദ്‌, ഫിലിപ്പ് കെ. ആണ്ട്രൂസ്, ആശ, ബെന്‍സി, ബ്രൌണ്‍, റീത്ത ജോണ്‍ തുടങ്ങിയവര്‍
വിവരണം: ജോര്‍ജ് കോശി, മൈലപ്ര
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

Save

Save

The Latest

To Top