നീല നീല വാനം
ശ്യാമചന്ദ്രിക പൂരം
സ്നേഹ സൌന്ദര്യ തീരം
എല്ലാം നാഥനൊരുക്കി
പൂന്തെന്നല്‍ വീഥികളില്‍
സിയോന്‍ ഗാനങ്ങള്‍ പാടി
പനിനീര് വിരിയും പാലരുവി
പാലൊളി വിതറും പൌര്‍ണമി
ഭൂമികന്യക ഈറനണിഞ്ഞു
ഓടിയണഞ്ഞു വസന്തം
ആകാശ ഗോപുരനടയില്‍
ആതിര രാവിന്റെ മടിയില്‍
ആലോലമാലോലം താളത്തിലാടി
ആയിരം പൂക്കള്‍ ചിരിച്ചു
![]()
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തലസംഗീതം: സാബു ആന്റണി