Song

ജീവിതമൊന്നേയുള്ളൂ…

ജീവിതമൊന്നേയുള്ളൂ…
അത് വെറുതെ പാഴാക്കിടല്ലേ
മരിക്കും മുന്‍പേ ഒന്നോര്‍ത്തിടുക

ഇനിയൊരു ജീവിതം ഭൂമിയിലില്ല…ടി. വി. ടെ മുന്നിലിരുന്നു വാര്‍ത്തകള്‍ കണ്ടു രസിച്ചു
കോമഡി കണ്ടു ചിരിച്ചു സീരിയല്‍ കണ്ടു കരഞ്ഞു
റിമോട്ട് ഞെക്കി ഞെക്കി ചാനലുകള്‍ മാറ്റി മാറ്റി
ബോറടി നീക്കി നീക്കി അലസനായ് കുത്തിയിരുന്നു
സമയത്തിന്‍ വിലയറിയാതെ ജീവിതം പാഴാക്കുന്ന
ഓരോരോ വ്യക്തികളും വ്യക്തമായ് ചിന്തിക്കുക
ഘടികാരസൂചി സദാ നിറുത്താതെ ചലിക്കുന്നു..

ഫേയ്സ്ബുക്കും ട്വിറ്ററും പിന്നെ ഓർക്കുട്ടും കയറിയിറങ്ങി
അന്യന്റെ വാളിൽ നോക്കി ഗോസിപ്പ് തേടി നടന്നു
ചുമ്മാതെ കമൻറുകളിട്ടു വേണ്ടാത്തത് ഷെയറും ചെയ്ത്
കമ്പ്യൂട്ടർ സ്‌ക്രീനിൻ മുൻപിൽ കുറെ നേരം കുത്തിയിരുന്നു
എന്നിട്ടും ഒറ്റക്കെന്ന തോന്നലു മാറുന്നില്ല
ഇക്കാണും ചങ്ങാതികൾ നിൻ മരണം വരെയേ കൂടെ കാണൂ..

യൌവനച്ചോരത്തിളപ്പില്‍ ലോകത്തിന്‍ മോഹം തേടി
ആരെയും കൂസിടാതെ സ്വന്ത കഴിവിലൂന്നി
ഗര്‍വോടെ തലയുമുയര്ത്തി നെഞ്ച് വിരിച്ചു നടന്നു
ആരെയും വകവയ്ക്കാതെ തന്നിഷ്ടം മാത്രം ചെയ്തു
ആത്മീയ സത്യം കേട്ടാല്‍ തല്ലിപ്പൊളി എന്ന് മൊഴിഞ്ഞു
ദൈവിക ഭക്തിയുമില്ല ദൈവത്തെ പേടിയുമില്ല
ഇങ്ങനെ പോയാല്‍ പിന്നെ കഷ്ടം എന്നേ പറയാനുള്ളൂ..

യൌവനം പോയ്‌ മറയും വാര്‍ധക്യം വന്നെത്തിടും
കണ്ണിന്റെ കാഴ്ചകള്‍ മങ്ങും കേള്‍വിക്കും തകരാറാകും
സുന്ദര രൂപം മാറും ജരാനരകള്‍ ബാധിച്ചിടും
വില്ലിനെപ്പോലെ വളയും ഓര്‍മ്മകള്‍ നിശ്ചലമാകും
നാം കണ്ട കനവുകളെല്ലാം തകര്‍ന്നുതരിപ്പിണമാകും
ആറടി മണ്ണില്‍ നമ്മുടെ ഓട്ടവുമന്നു നിലയ്ക്കും
മരണമിങ്ങ് എത്തും മുന്‍പേ രക്ഷയുടെ മാര്‍ഗം തേടൂ..

വർഷങ്ങൾ എത്ര കഴിഞ്ഞു ദിവസങ്ങൾ എത്ര കൊഴിഞ്ഞു
മരണത്തിൻ വായിൽ ചെല്ലാൻ പായുന്നു നാമതിവേഗം
ഇഹലോക വാസം വിട്ടാൽ എവിടെ നാം ചെന്നെത്തിടും?
നിത്യമായ് ജീവിച്ചിടാൻ അകതാരിൽ ആഗ്രഹമില്ലേ?
മരണത്തെ ജയിച്ചവനേശു സ്വർഗ്ഗത്തിൽ വാണിടുന്നു
നിന്നെയും ചേർത്തിടുവാൻ അൻപോടെ മാടി വിളിപ്പൂ
സൗജന്യമായൊരു രക്ഷ ഇപ്പോൾ തന്നെ സ്വീകരിക്കൂ..

രചന: ജോയ് ജോണ്‍

The Latest

To Top