ജയിക്കുമേ സുവിശേഷം ലോകം ജയിക്കുമേ
പേയുടെ ശക്തികള്‍ നശിക്കുമേ
സകലലോകരും യേശുവിന് നാമത്തില്‍ വണങ്ങുമേ
തല കുനിക്കുമേ അതു ബഹു സന്തോഷമേ
ഇടിക്കണം പേയിന്‍ കോട്ട നാം ഇടിക്കണം
ജാതിഭേദങ്ങള്‍ മുടിക്കണം
സ്നേഹത്തിന് കൊടി പിടിക്കണം
യേശു രാജന്റെ സുവിശേഷക്കോടി
ഘോഷത്തോടുയര്ത്തീടണം വേഗം
മരിച്ചു താന്‍ നമുക്കു മോക്ഷത്തെ വരുത്തി താന്‍
വെളിച്ച മാര്ഗത്തിലിരുത്തി താന്‍
എളിയ കൂട്ടരെ ഉയര്‍ത്തി താന്‍
യേശു രാജന്റെ രക്ഷയിന്‍ കൊടി
ഘോഷത്തോടുയര്ത്തീടണം നമ്മള്
ആലാപനം: മാത്യു ജോണ്‍, റെന്‍സി
പശ്ചാത്തലസംഗീതം: ജോസ് മാടശ്ശേരി