ഇല്ല നിന്നെ പിരിയുകയില്ല രക്ഷകാ..
സ്വന്തജീവൻ തന്നെ നിന്നെ മറന്നിടുമോ?
ഈ പ്രപഞ്ച സൃഷ്ടികൾ യാതൊന്നിനും
ഈ പ്രപഞ്ച ശക്തികൾ യാതൊന്നിനും
എൻ സ്നേഹം നിന്നിൽ നിന്നകറ്റുവാൻ അസ്സാദ്ധ്യമേ
ദൈവസ്നേഹം ദ്യശ്യമാക്കിയ കാൽവരിയിൽ
ദൈവക്രോധം നീ സഹിച്ചു ക്രൂശതിൽ
എൻ പാപമാകെ (2) നീ വഹിച്ചു മേനിയിൽ
ദൈവനീതി നിർവഹിച്ചു ഏകനായ് (2)
നീ കല്പിച്ചാൽ ശാന്തമാകുന്നു കടലലകൾ
നിൻ സ്പർശനം സൗഖ്യമേകും രോഗിക്കും
നിൻ വിളി കേട്ടാൽ (2) ഉയിർ കൊള്ളും മൃതരും
നിത്യജീവനേകിടുന്ന നാഥനേ (2)
രചന: ജോണ്സന് കുളങ്ങര
ആലാപനം: ജോര്‍ജ് മഠത്തില്‍
പശ്ചാത്തല സംഗീതം: സൈമണ്‍ പോത്താനിക്കാട്