എനിക്കാനന്ദമായ് ആശ്വാസമായ്
എന്നാളും ചാരിടുവാൻ
ഈ മരുയാത്രയിലെനിക്കെന്നും തുണയായ്
മൽപ്രാണനാഥനുണ്ട്
ബലമേറും കരങ്ങളിൽ വഹിക്കുമെന്നെ
ബലഹീനതയിൽ താങ്ങുമെന്നെ
സിയോനിൽ ഞാൻ ചെന്നു ചേരും വരെ തൻ കൃപ പിന്തുടരും
എണ്ണിയാൽ തീരാത്ത ദാനങ്ങളാൽ അനുഗ്രഹിച്ചിടുമെന്നും
നിരുപമ സ്നേഹത്തിലാണ്ടിന്നു ഞാൻ
അരുമ നാഥനെ സ്തുതിച്ചിടുമേ
നിത്യത തന്നിലും പാടിടും ഞാൻ വീണ്ടെടുപ്പിൻ ഗാനങ്ങൾ
പാപിയാമെന്നോടു കാട്ടിയ തൻ കൃപയുടെ മാഹാത്മ്യം
രചന: തോമസ് കുളഞ്ഞിയില്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തലസംഗീതം: വയലിൻ ജേക്കബ്