എങ്ങനെ നന്ദി ഞാന്‍ ചൊല്ലും പിതാവേ

എങ്ങനെ നന്ദി ഞാന്‍ ചൊല്ലും പിതാവേ
എന്തുപകാരം ഞാന്‍ ചെയ്തിടും നിനക്കായ്
ഏക ജാതനെ എനിക്കായ് നല്‍കിയ
നാഥാ നിന്‍ മുന്‍പില്‍ കുമ്പിടുന്നിതാ ഞാനിന്ന്

മടിയില്‍ മോദമായ് വാണ നിന്‍ സുതനെ
എന്‍ ശാപമാകെ വഹിച്ചിടുവാന്‍
നീച്ചരാം മര്‍ത്യരാല്‍ ക്രൂരമാം പീഡകള്‍
ഏറ്റു മരിക്കുവാന്‍ അയച്ചില്ലയോ

ശിലയും അലിയുമാ ക്രൂശിലെ രൂപം
പ്രകൃതി പോലും കണ്ണടച്ചില്ലേ
എനിക്കായ് കൈ വിട്ടൊ രാ പുത്രനിന്‍ രോദനം
താതാ നിന്‍ ഹൃദയത്തെ തകര്‍ത്തില്ലയോ?

രചന: ജോണ്‍സന്‍ കുളങ്ങര
സംഗീതം, ആലാപനം: ജോര്‍ജ് മഠത്തില്‍
പശ്ചാത്തലസംഗീതം: വി ജെ പ്രതീഷ്

Scroll to Top