Song

ബേദലഹേമിലാ ദിവ്യരാവിൽ

ബേദലഹേമിലാ ദിവ്യരാവിൽ
ഭൂതലമണ്ണിൽ പിറന്ന ദേവൻ
ആകുലമെല്ലാമഴിച്ചിടുവാൻ
ആനന്ദമുള്ളിൽ നിറച്ചിടുവാൻ

മാലാഖമാർ പാടി ആട്ടിടയർ മുന്നിൽ
മാലോകരേ കേൾക്കൂ ആ ദിവ്യ സന്ദേശം
അത്യുന്നതങ്ങളിൽ മഹത്വമെന്നെന്നും
മർത്യർക്കു താൻ നൽകും സമാധാനവും
ഹാലേലൂ ഹാലേലൂ ഹാലേലൂയ വാഴ്ത്തിപ്പാടാം

ആട്ടിടയർ വന്നു മുട്ടിൽ വീണു
ശ്രേഷ്ഠഇടയനെ ആരാധിപ്പാൻ
രാജാക്കളും വന്നു കുമ്പിടുന്നു
രാജാധിരാജാവെ പൂജിക്കുവാൻ

പാരിന്റെ പാപം ചുമന്നൊഴിപ്പാൻ
പാവന രക്ഷകൻ ഭൂവിൽ വന്നു
പരലോക സൗഭാഗ്യം വിശ്വാസത്താൽ
പാപിക്കു ലഭ്യമേ നിശ്ചയമായ്

രചന, സംഗീതം: ഫിലിപ് കെ ആൻഡ്രൂസ്
ആലാപനം: ബ്രൗൺ & ടീം
പശ്ചാത്തല സംഗീതം: ബ്ലെമിൻ

The Latest

To Top