അകമേ ഞാനുരുകും വേളയിൽ
ആശ്വാസമെന്നേശു നായകൻ താൻ
പതറില്ല ഞാനിനി ഭാരങ്ങളേറുകിൽ
നാഥനാമേശുവെൻ എൻ ചാരെയുണ്ട്
വാഴ്ത്തിടുന്നേ നാഥാ എന്നുമേ
ആമോദമോടെ പാടിടുന്നു
ക്രൂശിതരൂപമെൻ മനസിലെന്നും
സഹിച്ചതാം വേദന എൻ പേർക്കുമായ്
മുൾമുടി അണിഞ്ഞതാം ശിരസിൽ നിന്നും
ത്രിരുരക്തം ചൊരിഞ്ഞു നീ പാപികൾക്കായ്
എന്നുനീ വന്നിടും വാണ മേഘേ
ചേർത്തിടാനെന്നെയും സ്വർപ്പുരിയിൽ
ആശയാൽ ഞാനേറ്റം കാത്തീടുന്നേ
എൻ പ്രിയാ നാളുകൾ എണ്ണിയിതാ
![]()
രചന: തോംസൺ ഫിലിപ്
സംഗീതം: അനുമോൾ സത്യൻ
ആലാപനം: ബിനോയ് ചെറിയാൻ
പശ്ചാത്തലസംഗീതം: ഡെൻസിൽ വിത്സൺ