വരുന്നിതാ നാഥന്‍

വരുന്നിതാ നാഥന്‍ വാഴുവാന്‍ ഭൂമൌ
നിരന്ന തന്‍ പരിവാര പദവികളോടെ

നരന്നു വാഴ്‌വാന്‍ ഭൂമി ഒരുക്കിനാന്‍ ആദിയില്‍
നരന്നുടെ മരണത്താല്‍ നടന്നില്ലതെന്നാല്‍

നരസുതനായവന്‍ മരിച്ചുയിര്‍ത്താകയാല്‍
ഭരണമീ ഭൂവില്‍ ചെയ്‌വാന്‍ ലഭിച്ചവകാശം

പരമ പിതാവിന്റെ തിരു ഹിത മോര്‍ത്തു ഭൂ-
യെരുശലേം പുരി രാജനഗരമാക്കിടാന്‍

രചന: കെ. വി. സൈമണ്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

Scroll to Top