ഉണര്‍വരുള്‍ക ഇന്നേരം ദേവാ

ഉണര്‍വരുള്‍ക ഇന്നേരം ദേവാ
ആത്മ തേജസിനാലെ ദേവാ
ഈ യുഗന്ത്യ വേളയില്‍ വാനില്‍ നിന്ന് ഞങ്ങളില്‍
ഉണര്‍വരുള്‍ക ഇന്നേരം ദേവാ

താവക പൂമുഖത്തിന്‍ ദര്‍ശനം ദാസരില്‍ നല്‍കുക
ദൂതവൃന്ദം സാദരം വാഴ്ത്തിടും ആശിഷ ദായക
ഹല്ലേലുയ്യ പാടുവാന്‍ അല്ലല്‍ പാടെ മാറ്റുവാന്‍
ദയ തോന്നണമേ സ്വര്‍ഗ്ഗ താതാ..

കാഹളനാദവും കേള്‍ക്കുവാന്‍ ആസന്ന കാലമായ്‌
വാനില്‍ നീ വേഗത്തില്‍ ശോഭിക്കും ആത്മ മണാളനായ്
നിന്‍ വരവിന്‍ ലക്ഷ്യങ്ങള്‍ എന്നുമേ കാണും ഞങ്ങള്‍
ഒരുക്കിടണമേ സ്വര്‍ഗ്ഗ താതാ..

ആലാപനം: ദലീമ
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

Scroll to Top