എല്ലാമറിയുന്ന ഉന്നതന്‍ നീയേ

എല്ലാമറിയുന്ന ഉന്നതന്‍ നീയേ
എന്നെയും നന്നായ്‌ അറിയുന്നു നീ
എന്നാകുലങ്ങള്‍ എന്‍ വ്യാകുലങ്ങള്‍
എല്ലാമറിയുന്ന സര്‍വേശ്വരാ

ആശയറ്റു ഞാന്‍ അലഞ്ഞ നേരം
ആശ്വാസമായ്‌ എന്‍ അരികിലെത്തി
നീമതിയെനിക്കിനി ആശ്രയമായി
നീയെന്റെ സങ്കേതം എന്നാളുമേ

വീഴാതെ താങ്ങിടും പൊന്‍ കരത്താല്‍
വിണ്ണിലെ വീട്ടില്‍ ചേരുവോളം
വന്നിടും വേഗം ദൂതരുമായി
വാനവിതാനത്തില്‍ ചേര്‍ത്തിടുവാന്‍

രചന: ബാബു പാറയില്‍
സംഗീതം: ജോസ് മാടശേരില്‍
ആലാപനം: എലിസബത്ത്‌
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

ആലാപനം: ആഷ്ലിന്‍ റെക്സന്‍ തോമസ്‌

1 thought on “എല്ലാമറിയുന്ന ഉന്നതന്‍ നീയേ”

Comments are closed.

Scroll to Top