ഇരവിന്‍ ഇരുളതി വേഗം മറയുകയായ്‌

ഇരവിന്‍ ഇരുളതി വേഗം മറയുകയായ്‌
പുതിയൊരു പുലരിക്കതിരൊളി
വാനില്‍ തെളിയുകയായ്‌
നീതി സൂര്യനായ്‌ നാഥനുദിച്ചീടും
കദന തുഷാരം താനേ മാറിടും

അസ്ഥികളാകെ നുറുങ്ങിപ്പോയാലും
അഗ്നിയിലാവൃതനായി മരിച്ചാലും
പൊരുതും പ്രിയനായ്‌ വിരുതിന്‍ നിറവായ്‌
കരുമനയഖിലവും ഒരുദിനമകന്നിടും
അതിമോദമവനരുളും

വൈരമണിഞ്ഞൊരു ജീവകിരീടം ഞാന്‍
ദൂരെ ദൂരെ കാണുന്നിന്നു ഞാന്‍
വിരവില്‍ അണയും തിരു സന്നിധിയില്‍
സുരവരനിരയൊരു പുതുഗാനത്തിന്‍
പല്ലവി പാടിടും

രചന: ജോര്‍ജ് കോശി
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

Scroll to Top