ഓ കാല്‍വരീ ..

ഓ കാല്‍വരീ.. ഓ കാല്‍വരീ..
ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരീ..

അതിക്രമം നിറയും മനുജന്റെ ഹൃദയം
അറിയുന്നൊരേകൻ യേശുനാഥൻ
അകൃത്യങ്ങൾ നീക്കാൻ
പാപങ്ങൾ മായ്ക്കാൻ
അവിടുന്ന് ബലിയായി കാൽവറിയിൽ

മലിനത നിറയുമീ മർത്യന്റെ ജീവിതം
മനസ്സലിവിൻ ദൈവം മുന്നറിഞ്ഞു
മറുവിലയാകാൻ മനുഷ്യനായ് വന്നു
മരിച്ചേശു യാഗമായ്‌ കാൽവറിയിൽ

കപടത നിറയുമീ ഭൂവതിലെങ്ങും
കണ്ടിടുമോ ഈ ദിവ്യ സ്നേഹം
കണ്ണീരു പോക്കാൻ കന്മഷം തീർക്കാൻ
കരുണയിൻ രൂപം കാൽവറിയിൽ

രചന, സംഗീതം: ജോയ് ജോൺ
ആലാപനം: കെസ്റ്റർ
പശ്ചാത്തല സംഗീതം: ബെന്നി ജോൺസൻ

ഓ കാല്‍വരീ .. ഓ കാല്‍വരീ ..
ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരീ ..

മനുകുല പാപം മുഴുവനും പേറി
മരക്കുരിശേന്തി യേശു നാഥന്‍
പരിശുദ്ധനായവന്‍ മനുഷ്യനു വേണ്ടി
പകരം മരിച്ചിതാ കാല്‍വരിയില്‍

അവികല സ് നേഹത്തിന്‍ അതുല്യമാം ചിത്രം
അഖിലവും കാണുന്നു ക്രൂശതിങ്കല്‍
സഹനത്തിന്‍ ആഴവും ത്യാഗത്തിന്‍ വ്യാപ്തിയും
സകലവും കാണുന്നു കാല്‍വരിയില്‍

ആലാപനം: കല്ലറ ഗോപന്‍
പശ്ചാത്തല സംഗീതം: അഫ്സല്‍

Scroll to Top