ഭൂപതിമാര്‍ മുടിമാണേ, വാഴ്ക നീ..

ഭൂപതിമാര്‍ മുടിമാണേ, വാഴ്ക നീ..

പാരില്‍ പെരുത്ത പാപം നീങ്ങുവാനിഹ
യാഗമായൊരു നാഥന്‍ നീ..

സധുവാമിവന്‍ പുതു ജീവനില്‍ കടക്കയാല്‍
സാദരം ഭവല്‍ സ്തുതി ചെയ്യുമേ
ജയം പാടുമേ, സതതം പ്രഭോ..

നിന്‍ തിരു പ്രഭാവമിന്നെന്തു ഞാനുരയ്ക്കുന്നു
നിന്‍ തിരു മുന്നരചര്‍ വീഴുമേ, 
സ്തുതിപാടുമേ, മടിയെന്നിയേ

കാഴ്ചകളോടു  തിരു വാഴ്ചയിലവര്‍ വന്നു
വീഴ്ചകൂടാതെ വണങ്ങിടുമേ
മുഴങ്ങിടുമേ സ്തുതിഗാനവും

തീയോടു മെഴുകുപോലാമവര്‍ – നീയോ
നിത്യസ്ഥായിയായ് പരം വസിച്ചിടുമേ
ഭരിച്ചിടുമേ യുഗകാലമായ്…

രചന: കെ. വി സൈമണ്‍
ആലാപനം: സ്മിത
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌
Share/Bookmark

Scroll to Top