യേശുവെ നോക്കിടും ഞാന്‍
എന്‍ ജീവിത യാത്രകളില്‍
പതറാതെ എന്നും ഞാന്‍ പോയിടുമേ
ആനന്ദഗാനങ്ങള്‍ പാടിടുമേ..
എന്‍ ജീവിത യാത്രകളില്‍
പതറാതെ എന്നും ഞാന്‍ പോയിടുമേ
ആനന്ദഗാനങ്ങള്‍ പാടിടുമേ..
പാപവിനാശനാം യേശുനാഥന്‍
ശാപമകറ്റാന്‍ വന്നിഹത്തില്‍
പാടുകള്‍ ഏറ്റ തന് പാണിയാലെ
എന്നെ പാപത്തില്‍ നിന്നും കരേറ്റിയല്ലോ!
കരം പിടിച്ചവനെന്നെ നടത്തിടുമേ
ശോധനയേറിടും വേളകളില്‍
വാഴ്ത്തി സ്തുതിച്ചിടും ഇന്നുമെന്നും
ഞാന്‍ ഉയിര്‍ത്തു ജീവിക്കുന്നേശുവിനെ
രചന: ഐസക് മണ്ണൂര്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍