സര്വചാരാചര സൃഷ്ടികര്‍ത്താവേ
സര്‍വരും വണങ്ങിടും വല്ലഭനേ
സത്യവും നീയേ മാര്‍ഗവും നീയേ
നിത്യമാം ജീവനും നീ പരനേ
സ്വര്‍ഗം വെടിഞ്ഞീ മന്നിതില്‍ വന്നു
മര്‍ത്യനു മോചനം നല്കുവാനായ്
മൃത്യുവരിച്ചു കാല്‍വരി ക്രൂശില്‍
മാര്‍ഗം തുറന്നു മാനവര്‍ക്കായ്
ഓരോ ദിനവും നിന് കരുതലറിയുന്നു
പാരിലെന്‍ ജീവിതയാത്രയതില്‍
ആവില്ല നിന് സ്നേഹം വര്‍ണ്ണിച്ചു തീര്‍ക്കുവാന്‍
ആഴിയെക്കാളും അത്യഗാധം
ശക്തനാം ദൈവമേ നിത്യപിതാവേ
ശാന്തിയിന്‍ പ്രഭുവേ സ്തുതി നിനക്ക്
ഘോരനാം വൈരിയെ തകര്ത്തവന് നീയേ
വീരനായ് വാഴുന്നു ഇന്നുമെന്നും
![]()
രചന: ബാബു പാറയില്‍
സംഗീതം ബിനോയ് ചെറിയാന്
ആലാപനം: ഷീജ സേവി
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍