ഓ, പാടും ഞാനേശുവിന് പാരിലെന്‍ ജീവിതത്തില്‍

ഓ, പാടും ഞാനേശുവിന്
പാരിലെന്‍ ജീവിതത്തില്‍
എന്റെ വിലാപം നൃത്തമായ് തീര്‍ക്കാന്‍
എന്നുടെ രട്ടഴിപ്പാന്‍
എത്തിയീ ഭൂതലത്തില്‍
എഴയെ സ് നേഹിച്ചവന്‍
നല്ലവന്‍ നീയേ, വന്ദിതന്‍ നീയെന്‍
അല്ലലകറ്റിയതും നീ
ഇല്ലിതുപോലൊരുവന്‍
വല്ലഭനായ് ധരയില്‍
എത്തിടും വേഗം യേശു മണാളന്‍
മുത്തിടും തന്‍മുഖം ഞാന്‍
മുത്തിനാല്‍ നിര്‍മ്മിതമാം
പുത്തനെരുശലെമില്‍

രചന: പി. എം. ജോസഫ്‌
ആലാപനം: ജോണ്‍സന്‍ പീറ്റര്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
Share/Bookmark

Scroll to Top