അന്തിമനാളുകള്‍ അടുത്തുപോയ്
ആകുലമെല്ലാം തീരാറായ്
കാഹളധ്വനി നാം കേള്‍ക്കാറായ്
കാന്തന് വന്നിടാറായ്
ഒരുങ്ങിടാം ഒരുങ്ങിടാം വിശുദ്ധരായ് നാം
കണ്ണിമെക്കും നൊടിയിടയില്‍
കാന്തനവന്‍ നമ്മെ ചേര്ക്കു മേ
ഏകിടുമേ പുത്തന്‍ ദേഹമവന്
ഏവരും തേജസ്സാല്‍ നിറയും
കണ്‍കുളിര്‍ക്കെ കാണും നായകനെ
കാരിരുമ്പിന് ആണികളേറ്റവനെ
മുത്തിടും ആ തിരുമുറിവുകളില്‍
ക്രൂശതില്‍ പ്രാണന് വെടിഞ്ഞവനെ
![]()
രചന: മറീന ജോണി
സംഗീതം, ആലാപനം: ജോര്‍ജ് മഠത്തില്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്