ഇന്ന്, ലോക സ്നേഹിതദിനം! (World Friendship day). ഗാനാമൃതത്തിന്റെ എല്ലാ സ്നേഹിതര്‍ക്കും ഹൃദയം നിറഞ്ഞ സുഹൃത്ദിന ആശംസകള്‍!
അനുപമ സ്നേഹിതനേ
ആനന്ദ ദായകനെ
ആശ്രയം നീയേ, ആലംബം നീയേ
അനുഗ്രഹമരുളേണമേ..
ദു:ഖങ്ങള്‍ പീഡകള്‍ വന്നണയും നേരത്ത്
സാന്ത്വന മേകിടും നീ…
മരുഭൂപ്രയാണത്തില്‍ ആശ്രയിപ്പാന്‍
അനുഗമിക്കുന്നൊരു പാറ നീയേ..
പരിഹാസച്ചേറ്റില്‍ ഞാന്‍ നിന്നലയാത്തുന്നത –
ഗിരികളില്‍ നടത്തിടുന്നു
പച്ചപ്പുല്‍ മേടുകള്‍ ഒരുക്കിയെന്നെ
മെച്ചമായ് പോറ്റിടും നല്ലിടയന്