സര്‍വശക്തനെന്‍ ദൈവം

സര്‍വശക്തനെന്‍ ദൈവം
സര്‍വജ്ഞാനിയെന്‍ ദൈവം
സര്‍വവ്യാപിയെന്‍ ദൈവം
സര്‍വമേകിടുന്നു ഞാനും

ക്ഷീണമേറിടുന്ന നേരം
ക്ഷോണി തന്നില്‍ താങ്ങുന്നോന്‍
സര്‍വശക്തനെന്‍ ദൈവം
സര്‍വമേകിടുന്നു ഞാനും

എന്തെനിക്ക് വേണമെന്നു
അന്തരംഗമറിയുന്നോന്‍
സര്‍വജ്ഞാനിയെന്‍ ദൈവം
സര്‍വമേകിടുന്നു ഞാനും

എങ്ങുപോയ് ഞാനൊളിച്ചാലും
അങ്ങ് വന്നു കണ്ടിടുന്നോന്‍
സര്‍വവ്യാപിയെന്‍ ദൈവം
സര്‍വമേകിടുന്നു ഞാനും

രചന: ജോര്‍ജ് കോശി
സംഗീതം: ജോയ് ജോണ്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

Scroll to Top