വഴിയും സത്യവും ജീവനുമായവന്‍

വഴിയും സത്യവും ജീവനുമായവന്‍ വഴികളൊരുക്കുന്നു
തന്‍ മക്കള്‍ക്കായ്‌ വഴികളൊരുക്കുന്നു
വഴിയില്‍ വലഞ്ഞലഞ്ഞിടാതെ തന്‍ തിരു –
ചിറകില്‍ മറച്ചിടും, നമ്മെ തന്‍ ചിറകില്‍ മറച്ചിടും

മാനവര്‍ തന്നുടെ പേര്‍ക്കായ് ജീവ പുതുവഴിയായി
കാല്‍വരി ക്രൂശതില്‍ ദേഹമെന്നെ
തിരശീല ചിന്തി നാഥന്‍
നിത്യ മോക്ഷ വഴി തുറന്നു

കാലമെല്ലാം തന്റെ കണ്ണാല്‍ കാത്തു നടത്തിടും
കാലങ്ങള്‍ മാറിയെന്നാകിലും തന്‍
ദിവ്യ വാഗ്ദത്തം മാറുകില്ല
എന്നും കര്‍ത്തനവന്‍ അനന്യന്‍

വാന വിരിവതില്‍ വേഗം ദൂത സമൂഹവുമായ്‌
കാഹള നാദം മുഴക്കി വരും
തന്റെ കാന്തയെ ചേര്‍ത്തിടുവാന്‍
എല്ലാ കാലവും കൂടെ വാഴാന്‍

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

“ആനന്ദ ഗാനങ്ങള്‍ ” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്

രചന: ജോയ് ജോണ്‍ . കെ.
ആലാപനം: വില്‍സ്വരാജ്
പശ്ചാത്തല സംഗീതം: ബിജു ജോണ്‍

Scroll to Top