എന്നെ കരുതുന്ന യേശുവുണ്ട്

എന്നെ കരുതുന്ന യേശുവുണ്ട്
അവനിന്നലെയുമിന്നും മാറാത്തവന്‍
അവനിന്നുമെന്നും മാറാത്തവന്‍

ഭാരങ്ങള്‍ ഏറുമീ പാരിതിലെന്നും
പാടുമെന്‍ യേശുവിന്‍ കൃപകളെ ഞാന്‍
എന്നുമെന്‍ സഖിയായ്‌ തുണയായിടും
എന്റെ നല്ല നാഥനേശുവെന്‍ കൂടെയുണ്ട്

സ് നേഹിതര്‍ മാറിടും ഉറ്റോരകന്നിടും
പഴി ദുഷി നിന്ദകള്‍ പെരുകിടുമ്പോള്‍
മാറും മനുജന്‍ അനു നിമിഷം ഭൂവില്‍
മാറ്റമില്ലാ രക്ഷകനെന്‍ യേശു മാത്രം

ഇന്നുള്ള ശോധന വേദന തീര്‍ത്തിടും
അന്നാളില്‍ ചേര്‍ന്നിടും തന്നരികില്‍
കൂടാരമാകുമെന്‍ ഗേഹം മാറും എന്‍
സ്വന്ത വീട്ടില്‍ എത്തിടുമെന്‍ യാത്ര തീരും

രചന: ഐസക് മണ്ണൂര്‍
ആലാപനം: അനീഷ്‌
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

Scroll to Top