സ്വര്‍ല്ലോക പൌരജനമേ

സ്വര്‍ല്ലോക പൌരജനമേ – തരുമോ
ഈ ലോകം സ്ഥിര ധനമോ സുഖമോ
നമ്മള്‍ക്കെന്തിനീയുലകിന്‍ മഹിമ
ക്രിസ്തുവിന്റെ നിന്ദ ചുമക്കാം

വിലയേറും നിണം ചൊരിഞ്ഞു
നമ്മെ വീണ്ടെടുത്തതവനാം
തന്റെ കാല്‍ ചുവടുകളെ നോക്കി
പിന്തുടരും നമ്മളന്യരുലകില്‍

പരിപാവനനായ്‌ നടന്ന
പരനേശുവോടീയുലകം
പെരുമാറി എതിരായിട്ടെങ്കില്‍
നമുക്കെതിരാകുവതത്ഭുതമോ?

ഇഹ ലോക ചിന്ത വെടിഞ്ഞു
സ്വന്ത നാട്ടിലേക്ക് തിരിഞ്ഞു
നമുക്കായി വീടൊരുക്കും നാഥന്‍ വരവിനായ്‌
കാത്തിരിക്കാം പ്രിയരേ

രചന: ടി. കെ. സാമുവേല്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്

Scroll to Top