സ്വര്‍ഗ്ഗ ഭാഗ്യം എത്ര യോഗ്യം ആര്‍ക്കു വര്‍ണ്ണിക്കാ- മതിന്‍ –
ഭാഗ്യമോര്‍ക്കും തോറും എനിക്കാശ ഏറുന്നു
പാപ ലോകത്തില്‍ കിടന്നു പാടു പെടുന്നു – എനി –
ക്കെപ്പോള്‍ എന്റെ മോക്ഷ വീട്ടില്‍ ചെന്നു ചേര്‍ന്നിടാം
മുന്‍പേ മുന്‍പേ പോയിടുന്നോര്‍ ഭാഗ്യമുള്ളവര്‍
മന്നിലുള്ള കഷ്ടതകള്‍ നീങ്ങി സ്വസ്ഥരായവര്‍
ലോക സംബന്ധ ഭവനം വിട്ടുപോയെന്നാല്‍ – മോക്ഷേ –
കൈകളാല്‍ തീര്‍ക്കാത്ത വീട്ടില്‍ പാര്‍ത്തിടാമല്ലോ
രണ്ടിനാല്‍ ഞരങ്ങി ഞാനും വാഞ്ചിച്ചിടുന്നു – ആത്മ –
വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാന്‍
ഇങ്ങു പെടും പാടുകള്‍ക്കാശ്വാസം പ്രാപിപ്പാന്‍ – എന്റെ –
മംഗള മോക്ഷപുരത്തിലെപ്പോള്‍ എത്തും ഞാന്‍
പ്രാവിനെപ്പോല്‍ രണ്ടു ചിറകുണ്ടെന്നാകില്‍ ഞാന്‍ – ശീഘ്രം –
എത്തും പറന്നെന്റെ മണവാളന്‍ സന്നിധൌ