സ്വര്‍ഗ്ഗ നാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും സ്വന്ത വീട്ടില്‍ ചേര്‍ന്നിടുവാന്‍
മമ കാന്തനെ ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു
ഇന്നു മന്നിതില്‍ സിയോന്‍ യാത്രയില്‍ എന്നും ഖിന്നത മാത്രം
എന്ന് വന്നു നീ എന്നെ ചേര്‍ക്കുമോ അന്നേ തീരു വേദനകള്‍
മരുഭൂമിയില്‍ തളരാതെ ഞാന്‍ മരുവുന്നു നിന്‍ കൃപയാല്‍
ഒരു നാളും നീ പിരിയാതെന്നെ കരുതുന്നു കണ്മണി പോല്‍
കര്‍ത്തൃ കാഹളം വാനില്‍ കേള്‍ക്കുവാന്‍ കാലമായില്ലേ പ്രിയനേ
ആശയേറുന്നെ നിന്നെ കാണുവാന്‍ ആമേന്‍ യേശുവെ വരണേരചന: ചാള്‍സ് ജോണ്‍
ആലാപനം: എം. വി. സണ്ണി
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
ആലാപനം: മാര്‍ക്കോസ്
ആലാപനം: ഷാജി അങ്കമാലി
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍
ആലാപനം: മാത്യു ജോണ്‍, സുജി ചെറിയാന്‍