സ്തോത്രഗാനങ്ങള്‍ പാടി പുകഴ്ത്തീടുമേ

സ്തോത്രഗാനങ്ങള്‍ പാടി പുകഴ്ത്തീടുമേ

എല്ലാനാളിലും എന്‍ ജീവിതത്തില്‍
നിന്റെ ദയ എന്‍ പ്രാണനെ കാത്തുകൊണ്ടതാല്‍
എന്റെ അധരം നിന്നെ കീര്‍ത്തിക്കുമേ
എന്റെ ജീവകാലമെല്ലാം പുതുഗാനത്താല്‍
അതുല്യനാമത്തെ സ്തുതിച്ചിടുമേ..
നിന്റെ നാമമല്ലോ എന്നുമെന്റെ ആശ്രയം
നിന്നില്‍ മാത്രം ഞാനെന്നും ആനന്ദിക്കും
നിന്നിലല്ലയോ നിത്യ ജീവ ഉറവ
ജീവവഴിയും നീ മാത്രമല്ലോ ..

നിന്റെ വലം കൈ എന്നെ താങ്ങി നടത്തും
എന്റെ കാലുകള്‍ തെല്ലും ഇടറിടാതെ
എന്റെ ഗമനത്തെ സുസ്ഥിരമാക്കൂ
നിന്റെ വഴിയില്‍ ഞാന്‍ നടക്കുവാനായ്

ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

ആലാപനം: യേശുദാസ്

Share/Bookmark

Scroll to Top