സ്തുതിച്ചു പാടാമേശുവിനെ

സ്തുതിച്ചു പാടാമേശുവിനെ
സ്തുതികളില്‍ വസിക്കും ഉന്നതനെ..
സ് തോത്രവും സ്തുതിയും മാന മഹത്വവും
അര്‍പ്പിച്ചു വാഴ്ത്തി സ്തുതിച്ചിടാം

പാപം നിറഞ്ഞൊരീ ധരണിയിലന്നു
പപിയാമെന്നെത്തേടി നീ വന്നു
നിത്യമാം ജീവനെ ദാനമായേകിയ
ക്രിസ് തേശു നാഥനെ സ്തുതിച്ചിടുവിന്‍

അനവധി കൃപകള്‍ അനുഭവിച്ചിടാന്‍
അനുവദിക്കുന്നെന്നെ അനുദിനവും
അന്ത്യത്തോളമെന്‍ ക്രൂശുമെടുത്തിനി
അനുഗമിക്കും ഞാനീ മരുയാത്രയില്‍

രചന: ഐസക് മണ്ണൂര്‍
ആലാപനം:ബിനോയ്‌ ചാക്കോ, ബിനു ഐസക്
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
Share/Bookmark

Scroll to Top