സിയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ ചാരി ഞാന്‍
പോകുന്നു കുരിശിന്റെ പാതയില്‍
മോക്ഷ യാത്രയാണിത് ഞാന്‍ നടപ്പത്
കാഴ്ച്ചയാലെയല്ല വിശ്വാസത്താലെയാ
വീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍
രക്ഷകന്‍ കൈകളില്‍ താങ്ങിടും
എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍
നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍
ക്ഷീണമെന്തെന്നറികില്ല ഞാന്‍
ലോകമേതും യോഗ്യം അല്ലെനിക്കതാല്‍
ശോകമില്ല ഭാഗ്യം ഉണ്ട് ക്രിസ്തുവില്‍
നാഥന് മുള്‍മുടി നല്കിയ ലോകമേ
നീ തരും പേര്‍ എനിക്കെന്തിനാ?
ബാലശിക്ഷ നല്‍കുമെന്‍ അപ്പനെങ്കിലും
ചേലെഴും തന്‍ സ് നേഹം കുറഞ്ഞു പോയിടാ
നന്മയേ തന്‍ കരം നല്‍കൂ, എന്നീശനില്‍
എന്മനം വിശ്രമം നേടിടും
രചന: എം. ഇ. ചെറിയാന്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: ബിനോയ് ചാക്കോ & വിമ്മി