സര്‍വ്വലോക സൃഷ്ടിതാവേ സര്‍വ്വത്തിനും നാഥാ
സര്‍വ്വ സൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാ
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നാഥാ
കീര്‍ത്തിക്കുന്നു ഘോഷിക്കുന്നു ആര്‍ത്തു മോദമോടെ
എണ്ണമില്ലാ ദൂതര്‍ സംഘം വഴ്ത്തിടുന്ന ദേവാ
ഖര്‍ബികളും സ്രാഫികളും പുകഴ്ത്തും മഹേശാ
വാനം ഭൂമി സൂര്യ ചന്ദ്ര നക്ഷത്രാദികളെ
മാനമായ് ചമച്ച ദേവാ നാഥനെ മഹേശാ
ജീവനുള്ള സര്‍വത്തിനും ഭക്ഷണം നല്കുന്ന
ജീവനാഥാ ദേവദേവാ പാഹിമാം മഹേശാ
വൃക്ഷ സസ്യാദികള്‍ക്കെല്ലാം ഭംഗിയെ നല്കുന്ന
അക്ഷയനാം ദേവദേവാ പാഹിമാം മഹേശാ
ഗംഭീരമായ് മുഴങ്ങിടും വമ്പിച്ച സമുദ്രം
തമ്പുരാന്റെ വാക്കിനങ്ങു കീഴ്പ്പെടും മഹേശാ
ഊറ്റമായടിക്കും കൊടും കാറ്റിനെയും തന്റെ
ശ്രേഷ്ഠ കരം തന്നില്‍ വഹിച്ചിടുന്ന മഹേശാ
ദുഷ്ടരാകും ജനങള്‍ക്കും നീതിയുല്ലവര്‍ക്കും
വന്‍ മഴയും നല്‍ വെയിലും നല്കുന്ന മഹേശാ
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സര്‍വ ലോകത്തിലും
സ് തോത്രത്തിനു യോഗ്യനായ കീര്‍ത്തി തന്‍ മഹേശാ
മൂവുലകം തന്റെ പാദം തന്നില്‍ വണങ്ങിടും
നിന്‍ മഹത്വം വെളിപ്പെടും ആ ദിനം മഹേശാ