സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍

സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍
കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍
അന്വേഷിപ്പിന്‍ അന്വേഷിപ്പിന്‍
യഹോവയെ നാള്‍ തോറും അന്വേഷിപ്പിന്‍

അവന്‍ ദയയുള്ളവന്‍ ദീര്‍ഘക്ഷമയുള്ളവന്‍
എന്റെ പ്രാണനെ വീണ്ടെടുത്തവന്‍
ബലമവന് സ്തുതിയവന്
സര്‍വ മഹത്വവും അവനുള്ളത്

യഹോവ തന്നെ ദൈവമെന്നറിവിന്‍
തന്‍ ഭുജ ബലത്തില്‍ ആശ്രയിക്കാം
ക്രിസ്തന്‍ വചനത്തെ തിരയുന്നോര്‍ ആരും
ഒരുനാളും ലജ്ജിതരായ്‌ തീരുകില്ല

ക്രിസ്തുവിന്‍ സാക്ഷികളായ് നമ്മള്‍
സ്നേഹത്തിന്‍ പാതെ ചരിച്ചിടാം
ക്രിസ്തന്‍ കരത്തില്‍ മാന പാത്രമായ്‌
അവനായ്‌ മാത്രം നിന്നിടാം

രചന: ആന്‍സി റെക്സണ്‍
ആലാപനം: ജെ. പി. രാജന്‍ , ജിജി സാം
സംഗീതം, പശ്ചാത്തല സംഗീതം: റെക്സണ്‍

1 thought on “സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍”

Comments are closed.

Scroll to Top