ശ്രീ നരപതിയെ, സിയോന്‍ മണവാളനെ..
നാശപാത്രമായ ലോകമാകെയുദ്ധരിപ്പതിന്നു
കന്യകയില്‍ ജാതനായ് വന്ന –
ആട്ടിടയര്‍ കൂട്ടമായ് വന്ന നേരം
കീറ്റു ശീലയില്‍ കിടന്ന യേശു ദേവാ
പട്ടിനുള്ള മൂല വസ്തു സൃഷ്ടി ചെയ്ത ദൈവമേ, ഈ –
ക്ളിഷ്ടമാം കിടപ്പ് കണ്ടു ഞാന്‍ –
നമിക്കുന്നേന്‍ – സിയോന്‍ മണവാളനെ..
എത്ര കാലം ഞാനിവിടെ ജീവിച്ചീടും
അത്രനാളും നിന്‍ കൃപയെ ഞാന്‍ സ്തുതിക്കും
അത്രിദിവവാസികള്‍ക്കും ചിത്രമായ നിന്റെ നാമം
ഉത്തരോത്തരം നിനയ്ക്കുവാന്‍ –
അരുള്‍ക നീ – സിയോന്‍ മണവാളനെ..
രചന: കെ. വി. സൈമണ്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്
ആലാപനം: കെസ്റ്റര്‍