Uncategorized

ശ്രീയേശു രാജ ദേവാ നമോ നമോ…

ശ്രീയേശു രാജ ദേവാ നമോ നമോ…

സരിഗ രിഗപ ഗപധ പധസ
രിസധ സധപ ധപഗ പഗരിസ

ശ്രീയേശു രാജ ദേവാ നമോ നമോ
ശ്രീ തരും തിരു പൊന്നു നാമം നമോ നമോ
ഏഴകള്‍ ഞങ്ങള്‍ നാഥാ വീഴുന്നു തിരു പാതേ
കേഴും ഹൃദയം നാഥാ താഴ്മയായ് നമിക്കുന്നു

പാരില്‍ പിറന്ന ദേവാ നമോ നമോ
പാരിന്നുടയവനേശു ദേവാ നമോ നമോ
പരിശുദ്ധനേശുവേ നിന്‍ പാദം പണിയുന്നെങ്ങള്‍
പാരില്‍ ഞങ്ങള്‍ക്കഭയം വേറില്ല പ്രാണ നാഥാ

പാപമില്ലാത്ത ദേവാ നമോ നമോ
പാപം അറിയാത്ത ദൈവ പുത്രാ! നമോ നമോ
പാപികള്‍ ഞങ്ങള്‍ക്കായി കൂശില്‍ മരിച്ച പ്രഭോ!
പാപം നീക്കി ഞങ്ങളെ ആശിര്‍വദിച്ച പ്രഭോ

മേഘെ വരുന്ന നാഥാ നമോ നമോ
വേഗം വരുമെന്ന് ചൊന്ന നാഥാ നമോ നമോ
വേഗം വന്നെങ്ങളെയീ നാശ ലോകത്തില്‍ നിന്നും
താവക സന്നിധിയില്‍ ചേര്‍ക്കണം മഹിമയില്‍

രചന: അനിയന്‍ വര്‍ഗീസ്‌
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Share/Bookmark

The Latest

To Top