ശ്രീയേശു നാമം അതിശയ നാമം
എഴയെനിക്കിമ്പ നാമം
പാപ പരിഹാരാര്‍ത്ഥം പാതകരെ തേടി
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന
പാവനമാം പുണ്യ നാമം
എണ്ണമില്ലാ പാപം എന്നില്‍ നിന്നും നീക്കാന്‍
എന്നില്‍ കനിഞ്ഞ നാമം
അന്ന്യനെന്ന മേലെഴുത്ത് എന്നേയ്ക്കുമായ് മായ്ച്ചു തന്ന
ഉന്നതന്റെ വന്ദ്യ നാമം
വാനം ഭൂമി ഏവം പാതാളമൊരുപോല്‍
വാഴ്ത്തി വണങ്ങും നാമം
വനിലും ഭൂവിലും ഉള്ള എല്ലാ അധികാരത്തെയും
ആയുധം വെപ്പിച്ച നാമം
എല്ലാ നാമത്തിലും മേലായ നാമം
ഭക്തര്‍ ജനം വാഴ്ത്തും നാമം
എല്ലാ മുഴംകാലും മടങ്ങിടും തിരുമുമ്പില്‍
വല്ലഭത്വം ഉള്ള നാമം
ഭൂത ബാധിതര്‍ക്കും നാനാ വ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം
കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠ രോഗികള്‍ക്കുമെല്ലാം
വിടുതലും നല്കും നാമം
നീതിയോടെ രാജ്യ ഭാരമേല്ക്കാന്‍ ഭൂവില്‍
വേഗം വരുന്ന നാമം
നാടുവാഴികളാം തന്റെ സിദ്ധരുമായ് ദാവീദിന്‍
സിംഹാസനത്തില്‍ വാഴും നാമം
ഗാനം ഇവിടെ കേള്‍ക്കാം
ആലാപനം: ഡെന്നി കുരുവിള