വെറും കൈയ്യായ് കര്‍ത്തന്‍ മുന്‍പില്‍
ഏകനായ് ഞാന്‍ നില്‍ക്കണമോ?
ആ സന്നിധത്തില്‍ അര്‍പ്പിച്ചിടാന്‍
ഒന്നുമില്ലാത്തവനായ് നിന്നിടുമോ?
മരണ ഭീതി ലേശമില്ല കൃപയാല്‍ രക്ഷ നേടിയല്ലോ
എന്നാല്‍ കര്‍ത്താവിന്‍ മുന്‍പില്‍
അന്നാള്‍ ലജ്ജിതനായ് ഞാന്‍ നില്‍ക്കണമോ?
ഉണര്‍ന്നിടാം സോദരരെ ഉത്സുകരായ് വേല ചെയ്യാം
എന്നാല്‍ വിളങ്ങിടും കിരീടങ്ങള്‍ അണിഞ്ഞു
തന്‍ സന്നിധിയില്‍ നിന്നിടുമേ
രചന: ജെറി സി പോള്‍