വിശ്വാസിയെന്ന് അഭിമാനിക്കുന്നോര്‍

വിശ്വാസിയെന്ന് അഭിമാനിക്കുന്നോര്‍
ഭക്തരായ് ജീവിക്കണം
വിലപോകാതെ സൂക്ഷിക്കണം
ലോകമോഹത്തിന്‍ പിന്‍പേ ഓടാതെ
ലോത്തിനെപ്പോലെ വലഞ്ഞു പോകാതെ
ലോലഹൃത്തിന്‍ ഉടമയായി തകര്‍ന്നു പോകാതെ

മാറ്റമില്ലാതെ സാക്ഷ്യമറ്റവനായ്
മറ്റുമനുഷ്യരെപ്പോല്‍ നീയും ജീവിച്ചാല്‍
മന്നിലുള്ള നിന്റെ വാസം ദൈവമഹത്വത്തിനോ?

ഞാനും കുടുംബവുമോ ദൈവസേവകരാം
എന്ന് ചൊല്ലിടാന്‍ പ്രാഗത്ഭ്യമുണ്ടോ?
ന്യൂനതകള്‍ മാറ്റി നമ്മള്‍ ആത്മികരാകാം ..

വേദപുസ്തകം നീ അനുസരിക്കുന്നോ ?
വേണ്ടതാംവണ്ണം പ്രാര്‍ത്ഥനയുണ്ടോ ?
വേഗംവരുന്ന യേശു നിന്റെ കണക്കുനോക്കിടും .

രചന, ആലാപനം: ജോയ് ജോണ്‍
പശ്ചാത്തല സംഗീതം: മാരുതി എം. എസ്.

Share/Bookmark

Scroll to Top