വിശ്വാസത്തോണിയില്‍ അക്കരയ്ക്കു പോകും നാം
ഹല്ലെലുയ്യ എന്നും പാടാം
ഹല്ലെലുയ്യ ഹല്ലെലുയ്യ ഹല്ലെലുയ്യ ഹല്ലെലുയ്യ
ഹല്ലെലുയ്യ ഏറ്റു പാടാം..
കാറ്റങ്ങടിക്കുമ്പോള്‍ ഊറ്റമായലറുമ്പോള്‍
കൂട്ടിനായ് ഉണ്ടേശു നാഥന്‍ ..
അന്ത്യം വരെയെന്നും ചുക്കാന്‍ പിടിക്കുവാന്‍
അമരത്തെന്നേശുവുണ്ട്..
തീരത്തണയുവാന്‍ തീരാമോദം പൂകുവാന്‍
തീരെയില്ല നാളുകളിനി..
രചന: ജോര്‍ജ് കോശി
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്