വാ നീ യേശുവിങ്കല്‍ വാ..
നിന്‍ ഹൃദയത്തില്‍ അവനിടം താ
നിന്‍ ഹൃദയത്തില്‍ അവനിടം താ..
മനുഷ്യരില്‍ ദൈവ ഭയമില്ല
ഭൂവില്‍ മനുഷ്യര്‍ക്ക് സമാധാനമില്ല
മനുഷ്യര്‍ മേല്‍ ദൈവം തന്റെ കോപം
വരാന്‍ കാലമായെന്നോര്‍ത്തു വന്നിടുക
വരുമ്പോള്‍ നീ എന്ത് കൊണ്ടുവന്നു?
ഇനി പോകുമ്പൊള്‍ നീ എന്ത് കൊണ്ടുപോകും?
എങ്ങനെ നീ ഈ ലോകത്തില്‍ വന്നു?
ഇനി എങ്ങനെ ഈ ലോകം വിട്ടു പോകും?
നീതിമാനെ ഓര്‍ത്തിടുന്ന ദൈവം
വീണ്ടും നീതിമാനായ് വന്നിടുമേ വാനില്‍
പാപി നിന്നെ വിളിക്കുന്നു താതന്‍
നിന്റെ പാപം വിട്ടു വന്നിടുക വേഗം