വരുമൊരു നാള്‍ പ്രാണ പ്രിയന്‍

വരുമൊരു നാള്‍ പ്രാണ പ്രിയന്‍
ദുരിതങ്ങള്‍ അഖിലവും തീര്‍ത്തിടുവാന്‍
വരുമൊരു നാള്‍

ലോകത്തില്‍ തിങ്ങും ക്ലേശങ്ങള്‍ അകറ്റി
മേഘത്തില്‍ എന്നെ ചേര്‍ത്തിടും ഒരു നാള്‍
അകമതില്‍ അതിനാല്‍ സംഗീതം പാടി
ലോകത്തില്‍ അനുദിനം വസിക്കും ഞാന്‍ സുഖമായ്‌

രോഗങ്ങള്‍ ശോകങ്ങള്‍ ആകുലം വ്യാകുലം
ആകവേ തിങ്ങി ഭാരപ്പെടുമ്പോള്‍
കണ്ണുനീര്‍ തുടയ്ക്കും കൈകളാല്‍ താങ്ങി
ലോകത്തില്‍ അനുദിനം നടത്തിടും നാഥന്‍

കാഹളം മുഴങ്ങും മരിച്ചോര്‍ ഉയിര്‍ക്കും
മരണവും മാറി ഞാന്‍ ജീവനില്‍ വാഴും
അഴിയുമെന്‍ ദേഹം പുഴു തിന്നാലും
അഴിയാ മഹത്വത്തിന്‍ തേജസ്സില്‍ വാഴും

രചന: പൌലൊസ് തുടിയന്‍
ആലാപനം: ആഷേല്‍ ജയ്മോന്‍
പശ്ചാത്തല സംഗീതം: ജയപ്രകാശ്‌

Scroll to Top