വരുന്നു പരമേശന്‍ – ഇപ്പാരില്‍
ഭരണം ഭരമേല്‍ക്കാന്‍!
വരവിന്നായ് തന്‍ വചനം പോല്‍ നീ
ഒരുങ്ങിടുന്നുണ്ടോ?
ഭരണം ഭരമേല്‍ക്കാന്‍!
വരവിന്നായ് തന്‍ വചനം പോല്‍ നീ
ഒരുങ്ങിടുന്നുണ്ടോ?
മുഴങ്ങും കാഹളധ്വനിയും പരിചില്‍
പതിനായിരമാം ദൂതന്മാരും
ആയിരമായിരം വിശുദ്ധന്മാരും
ആയിട്ടായിരമാണ്ട് വാണിടാന്‍
സിംഹം കാള പോല്‍ പുല്ലു തിന്നിടും
പുള്ളിപ്പുലിയും ഗോ സമമാകും
സര്‍പ്പത്തിന്‍ പൊത്തില്‍ കളിച്ചിടും
ചെറിയ ശിശുക്കള്‍ യേശുവിന്‍ രാജ്യേ
വരുമോരോവിധ പരിശോധനയില്‍
സ്ഥിരമായ് വിജയം പ്രാപിച്ചവരെ
പരനേശുവിന്‍ തിരു സിംഹാസനത്തില്‍
ഒരുമിച്ചങ്ങിരുത്തീടുവാനായി