വന്ന വഴികള്‍ ഒന്നോര്‍ത്തിടുകില്‍
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരുതലില്‍ വഹിച്ചവനെ
ബഹു ദൂരം മുന്നോട്ടു പോകാന്‍
ബലം നല്കി നീ നടത്തി
തളര്‍ന്നോരോ നേരത്തിലെല്ലാം
തവ കരങ്ങള്‍ ആശ്വാസമായ്
നന്മ മാത്രം ഞങ്ങള്‍ക്കായ് നല്കി
നവ്യമാക്കി ഈ ജീവിതം
നാവിനാല്‍ കീര്‍ത്തിച്ചിടുവാന്‍
നാള്‍ മുഴുവന്‍ കൃപ കാട്ടി നീ
ഓടി മറയും നാളുകള്‍ എല്ലാം
ഓര്‍പ്പിക്കുന്നു നിന്‍ കാരുണ്യം
ഓരോ ജീവിത നിമിഷങ്ങള്‍ എല്ലാം
ഓതിടുന്നു തവ സാന്നിദ്ധ്യം
മനോ വ്യഥകള്‍ നീ എന്നും കണ്ടു
മനസ്സലിഞ്ഞു ദയ കാട്ടി നീ
ഇരുളേറും പാതയില്‍ എല്ലാം
ഇതു വരെയും താങ്ങിയല്ലോ
രചന: ജോയ് ജോണ്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: അഫ്സല്‍
ആലാപനം: ജോയ് ജോണ്‍