വന്നിടുക യേശു പാദെ തന്നിടും താന്‍ നിത്യ ജീവന്‍

വന്നിടുക യേശു പാദെ തന്നിടും താന്‍ നിത്യ ജീവന്‍

ഏക മോക്ഷ വാതില്‍ ലോക രക്ഷകനേശുവത്രേ
വഴിയും സത്യവും ജീവനുമവനെ വരുമോ നീയിന്നവന്‍ ചാരെ

പുല്ലിന്‍ പൂക്കള്‍ പോലെ അല്ലോ നിന്നുടെ ജീവിതവും
വാടി കൊഴിയും മരണം വരുമ്പോള്‍ നേടിയതെല്ലാം ആര്‍ക്കാകും?

ഇത്ര വലിയ രക്ഷ ഇന്നു ത്യജിച്ചു പോകുകയോ?
ഇനിയും സമയം ലഭിച്ചിടുമെന്നോ? ഇതു നിന്‍ രക്ഷാ ദിനമല്ലോ ..

രചന: ചാള്‍സ് ജോണ്‍

Scroll to Top