ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തിടും
ലോഭമായ് ജീവിക്കണം നീയെങ്കിലും
പോഷിപ്പിക്കയില്ലയോ പറവ ജാതിയെ അവന്‍
വെക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
വെക്കുക വെക്കുക വെക്കുക
നിന്‍ ഭാരമവന്‍ പാദത്തില്‍
സംശയം കൂടാതെ വിശ്വസിക്കുമെങ്കില്‍ രക്ഷകന്‍
നിശ്ചയം സ്വതന്ത്രനാക്കും നിന്നെയും
വേദന സഹിച്ചു നിന്‍ ശരീര ശക്തി പോയതാല്‍
നിരാശയില്‍ മുഴുകി നീ കിടക്കുമ്പോള്‍
യേശു ശക്തന്‍ മാറ്റുവാന്‍ അറിയുന്നായതും
വെക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
ശത്രുവിന്നുപദ്രവം നിന്‍ ഹൃത്തിനെ തകര്‍ക്കുമ്പോള്‍
പരന്‍ പരത്തില്‍ കേള്‍ക്കുന്നു നിന്‍ പ്രാര്‍ത്ഥന
ആയവന്‍ വഴി തുറന്നു ക്ഷേമമായ് നടത്തിടും
വെക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
യൌവന ദശ കഴിഞ്ഞു വാര്‍ദ്ധക്യം വന്നിടുമ്പോള്‍
കുനിഞ്ഞിടും ശരീരം ജീവ ഭാരത്താല്‍
അപ്പോഴും വിടില്ലവന്‍ നടത്തും അന്ത്യത്തോളവും
വെക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
ബോബ് ഭൂമിയെ പിളര്‍ക്കും നേരം നീ ഒളിക്കുവാന്‍
സ്ഥാനം തേടി, ഇല്ലായെന്ന് കാണുമ്പോള്‍
ഉണ്ട് സങ്കേതം നിനക്കവന്‍ ചിറകിന്‍ കാവലില്‍
വെക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
ഗാനം ഇവിടെ കേള്‍ക്കാം
ആലാപനം: സുദീപ് കുമാര്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍