രക്ഷിതാവിനെ കാണ്‍ക പാപീ

രക്ഷിതാവിനെ കാണ്‍ക പാപീ
നിന്റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു

കാല്‍വരി മലമേല്‍ നോക്കു നീ
കാല്‍കരം ചേര്‍ന്നിതാ ആണിമേല്‍ തൂങ്ങുന്നു

ധ്യാനപീഠം അതില്‍ കയറി
ഉള്ളിലെ കണ്ണുകള്‍ കൊണ്ടു നീ കാണുക

പാപത്തില്‍ ജീവിക്കുന്നവനേ
നിന്റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ രക്ഷകന്‍

തള്ളുക നിന്റെ പാപമെല്ലാം
കള്ളമേതും നിനയ്ക്കേണ്ട നിന്നുള്ളില്‍ നീ

ഉള്ളം നീ മുഴുവന്‍ തുറന്നു
തള്ളയാമേശുവിന്‍ കൈയിലേല്‍പ്പിക്ക നീ


രചന: ടി. ജെ. വര്‍ക്കി
ആലാപനം: ചിത്ര
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

Scroll to Top