യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍
മദ്ധ്യ വാനില്‍ വെളിപ്പെടുവാന്‍
കാലം ആസന്നമായ് പ്രിയരേ
ഒരുങ്ങാം വിശുദ്ധിയോടെ
ചേരും നാം വേഗത്തില്‍ ഇമ്പ വീടതില്‍
കാണും നാം അന്നാളില്‍ പ്രിയന്‍ പൊന്‍ മുഖം
യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവും
അടിക്കടി ഉയര്‍ന്നിടുമ്പോള്‍
കാന്തന്‍ യേശു വരാന്‍ കാലമായ്
രൂപാന്തരം പ്രാപിക്കും
രോഗ ദു:ഖങ്ങളും മരണമതും
തെല്ലും നീ ഭയപ്പെടാതെ
ദേഹം മണ്ണോടു ചേര്‍ന്നെന്നാലും
രൂപാന്തരം പ്രാപിക്കും
ചടു ചടെ ഉയിര്‍ക്കും വിശുദ്ധരെല്ലാം
കാഹള നാദം കേള്‍ക്കുമ്പോള്‍
പാരില്‍ പാര്‍ത്തിടും നാമന്നാളില്‍
രൂപാന്തരം പ്രാപിക്കും
ആലാപനം: കെസ്റ്റര്‍