യേശുവിന്‍ പിന്‍പേ പോകും ഞങ്ങള്‍

യേശുവിന്‍ പിന്‍പേ പോകും ഞങ്ങള്‍
ജയത്തിന്‍ ഗീതം പാടി മുദാ
മൃത്യുവെ വെന്ന കര്‍ത്തന്‍ നമ്മെ
നിത്യതയെത്തുവോളം നടത്തിടും

പാടിടാം ജയ്‌ ജയ്‌ പാടിടാം ജയ്‌ ജയ്‌
നമ്മുടെ നാഥന്‍ ജീവിക്കുന്നു

സത്യവും ജീവ മാര്‍ഗവുമാം
ക്രിസ്തുവില്‍ നമ്മള്‍ ധന്യരല്ലോ
നിത്യ സന്തോഷം അത്യധികം
മര്‍ത്ത്യരില്‍ നമ്മള്‍ക്കല്ലാതാര്‍ക്കുമില്ല

നിസ്തുല സ് നേഹ നിത്യ ബന്ധം
ക്രിസ്തുവിലുണ്ട് വാസ്തവമായ്‌
ആപത്തോ വാളോ മൃത്യുവിനോ
ഈ ബന്ധം നീക്കിടുവാന്‍ സാദ്ധ്യമല്ല

മഹത്വ രാജന്‍ യേശു നാഥന്‍
മന്നില്‍ വന്നിടും നാലടുത്തു
ഉണരാം നാം ബലം ധരിച്ചിടാം
അവന്റെ വേല മന്നില്‍ തികച്ചിടാം

രചന: ചാള്‍സ് ജോണ്‍

Scroll to Top