ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ആഗ്രഹങ്ങള്‍ പലതാണ്.. ഓരോന്നിനും മുന്‍ഗണനകളും പലവിധം.. ആത്മീയ കാര്യങ്ങളും അതില്‍ കണ്ടേക്കാം.. എന്നാല്‍ ആത്മാര്‍ത്ഥതയോടെ ദൈവത്തെ അറിയണമെന്ന ആഗ്രഹം നമ്മില്‍ എത്ര പേര്‍ക്കുണ്ട്? എനിക്ക് ദൈവത്തെ അറിയണം, ദൈവത്തിനു വേണ്ടി ജീവിക്കണം, ദൈവത്തോട് ഒരു അടുത്ത ബന്ധം ഉണ്ടാകണം.. എന്റെ ജീവിതം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തണം എന്നിങ്ങനെ ഉള്ളം നിറഞ്ഞ ആഗ്രഹം… അത് ദൈവം കാണുന്നുണ്ട്… അവിടുന്ന് അതറിഞ്ഞു പ്രവര്‍ത്തിച്ചുകൊള്ളും.. ദൈവം അങ്ങനെയുള്ളവരെ അന്വേഷിക്കുന്നുണ്ട് – ഇപ്പോഴും.. മാത്രമല്ല, ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം ഉണ്ട് !
“ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാന്‍ യഹോവ സ്വര്‍ഗ്ഗത്തില്‍ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.” (സങ്കീര്‍ത്തനം 14 :2)
“ഞാന്‍ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തില്‍ പാര്‍ക്കേണ്ടതിന്നു തന്നേ.” (സങ്കീര്‍ത്തനം 27 :4)
യേശുവിനെ കാണേണം
എനിക്കേശുവിനെ കാണേണം
തീവ്രമായ് ആശിപ്പൂ ഞാന്‍
എനിക്കേശുവിനെ കാണേണം
സ്നേഹപിതാവേ കണ്ണുകള്‍ തുറന്നു തരണേ
പരിശുദ്ധാത്മാവേ, കണ്ണുകള്‍ തുറന്നു തരണേ..
എനിക്കേശുവിനെ കാണേണം
യേശുവിനെ കേള്‍ക്കേണം
തീവ്രമായ് ആശിപ്പൂ ഞാന്‍
എനിക്കേശുവിനെ കേള്‍ക്കേണം
സ്നേഹപിതാവേ കാതുകള്‍ തുറന്നു തരണേ
പരിശുദ്ധാത്മാവേ, കാതുകള്‍ തുറന്നു തരണേ..
എനിക്കേശുവിനെ കേള്‍ക്കേണം
യേശുവിനെ ആസ്വദിക്കേണം
തീവ്രമായ് ആശിപ്പൂ ഞാന്‍
എനിക്കേശുവിനെ ആസ്വദിക്കേണം
സ്നേഹപിതാവേ ഹൃത്തടം തുറന്നു തരണേ
പരിശുദ്ധാത്മാവേ, ഹൃത്തടം തുറന്നു തരണേ..
എനിക്കേശുവിനെ ആസ്വദിക്കേണം